കൊട്ടാരക്കരയിൽ റേഷൻ കടകൾ സജ്ജം



കൊട്ടാരക്കര താലൂക്കിലെ 349 റേഷൻ ഡിപ്പോകളും സൗജന്യ റേഷൻ  വിതരണത്തിന് സജ്ജമായി.  സാമൂഹ്യ അകലം പാലിച്ചാകണം റേഷൻ വാങ്ങേണ്ടത്‌.  20വരെയാണ്‌ വിതരണം. 1,67,763 റേഷൻ കാർഡുകൾക്കാണ് താലൂക്കിൽ സൗജന്യ റേഷൻ നൽകുക.  10,377 കാർഡുകൾ എഎവൈ ( മഞ്ഞ)വിഭാഗത്തിലും 64,412 കാർഡുകൾ മുൻഗണന (പിങ്ക്) വിഭാഗത്തിലും 48,267 കാർഡുകൾ പൊതുവിഭാഗത്തിലും (വെള്ള) 44,707 കാർഡുകൾ പൊതുവിഭാഗം സബ്സിഡി (നീല)യിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്.  കൂടാതെ റേഷൻ കാർഡ് ഇല്ലാത്ത കുടുംബത്തിന് കുടുംബ നാഥന്റെ ആധാർ നമ്പർ പ്രകാരവും 15 കിലോ അരി  നൽകും.  താലൂക്കിലെ അരിപ്പ, കൊച്ചരിപ്പ ട്രൈബൽ സെറ്റിൽമെന്റുകളിലെ കാർഡുടമകൾക്കുള്ള സൗജന്യ റേഷൻ അവരവരുടെ വീടുകളിൽ എത്തിച്ചു നൽകും. എല്ലാ റേഷൻ ഡിപ്പോകളിലും സൗജന്യ റേഷനുള്ള അരി എത്തിച്ചു കഴിഞ്ഞു. എല്ലാ റേഷൻ ഡിപ്പോകളിലും പൊലീസ് നിരീക്ഷണം ഉണ്ടായിരിക്കും. മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് ഉച്ചവരെയും നീല, വെള്ള കാർഡുകൾക്ക് രണ്ടു മുതൽ അഞ്ചുവരെയുമാണ് വിതരണം. ഒരു കടയിലെ സ്റ്റോക്ക് തീർന്നാൽ അടുത്ത കടയിൽ നിന്ന് വാങ്ങാം. Read on deshabhimani.com

Related News