ചക്ക, മാങ്ങ, തേങ്ങ... ഫലവർഗങ്ങൾ റെഡി



കരുനാഗപ്പള്ളി  പാലിയേറ്റീവ് രോഗികൾക്കും കോവിഡ് ഭീഷണിയിൽ വീടുകളിൽ കഴിയുന്ന മുതിർന്ന അംഗങ്ങൾക്കും ഒറ്റയ്ക്കും കഴിയുന്നവർക്കും ഇനി മുതൽ പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ വക ഫലവർ​ഗങ്ങളും പഴങ്ങളും ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകരാണ് വീടുകളിൽ ഫലവർ​ഗങ്ങൾ എത്തിക്കുന്നത്‌.  ലോക്ക്‌ ഡൗൺ കാലത്ത് പഴങ്ങള്‍ ഉൾപ്പെടെയുള്ള നാടൻ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തുക എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പാക്കുന്നത്. സുമനസ്സുകൾ ഇതിനകം നൽകിയ ഫലവർ​ഗങ്ങൾ സൊസൈറ്റി ഓഫീസിൽ നിറഞ്ഞു  കഴിഞ്ഞു.  മുതിർന്ന സിപിഐ എം നേതാവ് ഗോപിദാസ് നാടൻ മാങ്ങയും ജെഎസ്എസ് നേതാവ് ബി ഗോപൻ ചക്കയും ആദിനാട് സ്വദേശി നസീർ നാളികേരവും എത്തിച്ചു. ഇവയെല്ലാം വീടുകളിലേക്ക് വളന്റിയേഴ്സിന്റെ നേതൃത്വത്തിൽ നൽകി.  കൂടാതെ ആവശ്യക്കാർക്ക് മരുന്ന്, ആംബുലൻസ് സേവനം, ഭക്ഷണം, ഭക്ഷ്യക്കിറ്റുകൾ എന്നിവയും സൊസൈറ്റിയുടെ നേതൃത്വത്തിൽ നാലു ആംബുലൻസുകൾ സേവനരംഗത്തുണ്ട്‌. Read on deshabhimani.com

Related News