എന്റെ കേരളം പ്രദർശനം ; കലാജാഥയ്ക്ക് നിറഞ്ഞ സ്വീകരണം



കൊച്ചി ഏപ്രിൽ ഒന്നുമുതൽ മറൈൻഡ്രൈവിൽ നടക്കുന്ന "എന്റെ കേരളം' പ്രദർശന വിപണന മേളയുടെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന നാടൻപാട്ട് കലാജാഥയെ വരവേറ്റ് യുവജനങ്ങൾ. നാടൻപാട്ട് ഗായകസംഘം മഹാരാജാസ് കോളേജിൽ നടത്തിയ പരിപാടി വൻ കരഘോഷത്തോടെയാണ്‌ ഏവരും ഏറ്റെടുത്തത്‌. മഹാരാജാസിൽനിന്നാണ്‌ ജാഥയുടെ രണ്ടാംദിവസം പര്യടനം ആരംഭിച്ചത്. വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും മികച്ച ആസ്വാദകരായി പാട്ടിന് താളംപിടിച്ചു. തോപ്പുംപടി, ഫോർട്ട്‌ കൊച്ചി, പള്ളുരുത്തി, പനങ്ങാട് മേഖലകളിലും വ്യാഴാഴ്ച കലാജാഥ പര്യടനം നടത്തി. ജില്ലയിലെ വിവിധ വികസനപ്രവർത്തനങ്ങളും സർക്കാർ പദ്ധതികളും സംബന്ധിച്ച് വിവരങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ പ്രദർശന വാഹനവും സംഘത്തിനൊപ്പം ഉണ്ടായി. Read on deshabhimani.com

Related News