പറവകൾക്ക് നീർക്കുടവുമായി പൊലീസ്



ആലുവ ചൂടിൽ ദാഹിച്ചുവലയുന്ന  പക്ഷികൾക്കായി ആലുവ പൊലീസ് ലൈബ്രറിയും മുപ്പത്തടം ശ്രീമൻ നാരായണൻ മിഷനും ചേർന്ന്  ‘പറവകൾക്ക്‌ നീർക്കുടം' എന്നപേരിൽ സർക്കാർ ഓഫീസുകളിൽ ദാഹജലം വയ്ക്കാൻ മൺപാത്രം വിതരണം ചെയ്തു. ഡിസിആർബി ഡിവൈഎസ്‌പി സജി മർക്കോസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ ആർ സന്തോഷ് കുമാർ അധ്യക്ഷനായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ കെ സി വൽസല, ഡിസിബി ഡിവൈഎസ്‌പി വി രാജീവ്, എപിപി എ ജി ഉണ്ണിക്കൃഷ്ണൻ, കെപിഎ ജില്ലാ സെക്രട്ടറി എം എം അജിത്കുമാർ, ആലുവ ഈസ്റ്റ് പൊലീസ് എസ്എച്ച്ഒ എം എം മഞ്ജു ദാസ്, ലൈബ്രറി സെക്രട്ടറി ടി ടി ജയകുമാർ, കെ എൻ ബിജി, പി ആർ രതിരാജ്, കെ ബി മനു, അബു നൗഫൽ എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News