ലൈഫ്‌ ഭവനനിർമാണം: തുക കൈമാറി



അങ്കമാലി ഭവനരഹിതർക്ക്‌ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കാൻ കൈത്താങ്ങായി മഞ്ഞപ്ര പഞ്ചായത്ത് ഭരണസമിതി. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽപ്പെടുത്തി നിർമിക്കുന്ന 50 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌. പദ്ധതിയുടെ രണ്ടാംഘട്ട തുക പഞ്ചായത്ത് പ്രസിഡന്റ്‌ അൽഫോൻസ ഷാജൻ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ്‌ ബിനോയ് ഇടശേരി അധ്യക്ഷനായി. അംഗങ്ങളായ സി വി അശോക്‌കുമാർ, വത്സലകുമാരി വേണു, സിജു ഈരാളി, സാജു കോളാട്ടുകുടി, സീന മാർട്ടിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News