കോവിഡ്‌ 19 നിരീക്ഷണം : 637 പേർകൂടി



കൊച്ചി ജില്ലയിൽ തിങ്കളാഴ്‌ച പുതിയ കോവിഡ്‌–-19 കേസുകളൊന്നുമില്ല. പുതുതായി 637 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 836 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി. ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്‌ 5527 പേരാണ്‌. നിലവിൽ 14 പേരാണ്‌ രോഗബാധിതർ. ജില്ലയിലെ ആരോഗ്യപ്രവർത്തകന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരുടെയെല്ലാം വിവരങ്ങൾ ശേഖരിച്ചു. രോഗവ്യാപന സാധ്യതയുള്ളതായി കരുതുന്ന 32 പേരെ നിരീക്ഷണത്തിലാക്കി. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല. നിരീക്ഷണത്തിലുള്ള ഒമ്പത്‌ ആരോഗ്യപ്രവർത്തകരെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധനയ്‌ക്ക്‌ വിധേയമാക്കി. പുതിയ രണ്ടുപേരെക്കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ എണ്ണം ഇരുപത്തഞ്ചായി. 10 സാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചു. എല്ലാം നെഗറ്റീവാണ്. 16 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. ഇനി ഫലമറിയാനുള്ളത്‌ അമ്പതെണ്ണമാണ്‌. ജില്ലയിലാകെ 69 മെഡിക്കൽ സംഘം അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പരിശോധിച്ചു. കൊച്ചി തുറമുഖത്തെത്തിയ രണ്ടു കപ്പലിലെ 50 ക്രൂ അംഗങ്ങളെ പരിശോധിച്ചു. ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. വിവിധ സ്വകാര്യ ആശുപത്രികളിൽ ഒപിയിലെത്തിയ ആളുകളിൽനിന്ന്‌ 17 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. മൂന്നുപേരെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തു. Read on deshabhimani.com

Related News