കൺസ്യൂമർഫെഡ്‌ ഉൽപ്പന്നങ്ങൾ വീട്ടുമുറ്റത്ത്‌ ;ഹോം ഡെലിവറി പദ്ധതിക്ക‌് മികച്ച പ്രതികരണം



ആവശ്യമനുസരിച്ച‌് ഓരോ വീടിന്റെയും വാതിൽപ്പടിയിൽ അവശ്യസാധനങ്ങൾ എത്തിക്കുന്ന കൺസ്യൂമർഫെഡിന്റെ ഹോം ഡെലിവറി പദ്ധതിക്ക‌് മികച്ച പ്രതികരണം. മുഖാവരണവും കൈയുറയും ധരിച്ച‌് ജീവനക്കാർ സാധനങ്ങൾ വീട്ടിലെത്തിക്കും. പള്ളുരുത്തി, ഗാന്ധിനഗർ, വടുതല, ചേരാനല്ലൂർ, എരൂർ, ഇടപ്പള്ളി എന്നിവിടങ്ങളിലാണ‌് ഹോം ഡെലിവറി തുടങ്ങിയത‌്. സാധനങ്ങൾ വീട്ടിലെത്തിയ ശേഷം പണം നൽകിയാൽ മതി. വില വർധിപ്പിക്കാതെയാണ‌് വിൽപ്പന. കോവിഡ്‌–-19 പ്രതിരോധകാലത്ത‌് ഒറ്റപ്പെട്ട‌് കിടക്കുന്നവരെയാണ‌് ഹോം ഡെലിവറി ലക്ഷ്യമിടുന്നത‌്. ദിവസവും 30 വീടുകളിൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നുണ്ടെന്ന‌് കൺസ്യൂമർഫെഡ‌് എറണാകുളം റീജണൽ മാനേജർ എ വി ഷൈനി പറഞ്ഞു. ആവശ്യക്കാർ വർധിക്കുന്നതോടെ ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കും. ഏപ്രിൽ ഒന്നുമുതൽ സാധനങ്ങൾ ഓൺലൈൻ വഴി വീടുകളിലെത്തിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട‌് എന്നിവിടങ്ങളിലാണ‌് തുടങ്ങുക. Read on deshabhimani.com

Related News