കരിപ്പൂരിലെ കള്ളക്കടത്ത്‌ : 
കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം



കൊച്ചി കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്ത്‌ പിടികൂടിയ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 12 കസ്‌റ്റംസ്‌ ജീവനക്കാരടക്കം 30 പ്രതികൾക്കെതിരെയാണ്‌ സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയത്‌. അഴിമതിനിരോധന നിയമപ്രകാരം ഉൾപ്പെടെയുള്ള വകുപ്പുകളാണ്‌ ചുമത്തിയത്‌. വൻതുക കൈക്കൂലി വാങ്ങി കസ്‌റ്റംസ്‌ തീരുവ ചുമത്താതെ വിദേശ കറൻസി, മദ്യം, വിദേശ ഉൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ ബാഗേജുകൾ കള്ളക്കടത്തുകാർക്ക്‌ വിട്ടുനൽകിയതായി അന്വേഷണത്തിൽ വ്യക്തമായെന്ന്‌ കുറ്റപത്രത്തിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളും ചോദ്യംചെയ്യലിൽനിന്ന്‌ ലഭിച്ച മൊഴികളും ഇക്കാര്യം സാധൂകരിക്കുന്നു. കസ്‌റ്റംസ്‌ സൂപ്രണ്ടുമാരായ കെ എം ജോസ്‌, ഇ ഗണപതി പോറ്റി,  സത്യമേന്ദ്ര സിങ്‌, എസ്‌ ആശ, ഇൻസ്‌പെക്ടർമാരായ കെ യാസർ അറാഫത്ത്‌, നരേഷ്‌, സുധീർകുമാർ, മിനിമോൾ, സഞ്‌ജീവ്‌ കുമാർ, യോഗേഷ്‌, ഹെഡ്‌ ഹവിൽദാർമാരായ സി അശോകൻ, പി എം ഫ്രാൻസിസ്‌, വിമാനത്താവള ജീവനക്കാരൻ കെ മണി എന്നിവർക്കെതിരെയും ഇതിനുപുറമെ കാസർകോട്‌ സ്വദേശികളായ 17 കള്ളക്കടത്തുകാർക്കെതിരെയുമാണ്‌ സിബിഐ കൊച്ചി യൂണിറ്റ്‌ ഇൻസ്‌പെക്ടർ എൻ ആർ സുരേഷ്‌ കുറ്റപത്രം സമർപ്പിച്ചത്‌. 2021 ജനുവരി 12ന്‌ സിബിഐയും ഡിആർഐയും സംയുക്തമായാണ്‌ 70.08 ലക്ഷം രൂപയുടെ കള്ളക്കടത്ത്‌ പിടിച്ചത്‌. 2.86 ലക്ഷം രൂപ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരിൽനിന്ന്‌ കണ്ടെടുത്തു. 6.28 ലക്ഷം രൂപയുടെ കള്ളക്കടത്തുസാധനങ്ങളും പിടിച്ചെടുത്തി
രുന്നു. Read on deshabhimani.com

Related News