ലഹരിക്കെതിരെ വിദ്യാർഥികൾ പ്രതിരോധസദസ്സൊരുക്കി



കൊച്ചി വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി മഹാരാജാസ് കോളേജിൽ പ്രതിരോധ സദസ്സും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രതിരോധസദസ്സ്‌ പ്രൊഫ. എം കെ സാനു ഉദ്‌ഘാടനം ചെയ്തു. പ്രജിത് കെ ബാബു അധ്യക്ഷനായി. മേയർ എം അനിൽകുമാർ, ഡോ. എം എസ് മുരളി, ഡോ. സുമി ജോയി, സുജ ശശികുമാർ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അജ്മില ഷാൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി രതു കൃഷ്ണൻ, വൈസ്‌ പ്രസിഡന്റ് വിജയ് കെ ബേബി, ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ എസ് ഭാഗ്യലക്ഷ്മി, ജില്ലാ സെക്രട്ടറി അർജുൻ ബാബു, എറണാകുളം ഏരിയ സെക്രട്ടറി ആശിഷ് എസ് ആനന്ദ് എന്നിവർ സംസാരിച്ചു. മഹാരാജാസിലെ വിദ്യാർഥികൾ ലഹരിക്കെതിരെ ബോധവൽക്കരണ തെരുവുനാടകം സംഘടിപ്പിച്ചു. വെള്ളിയാഴ്‌ച ജില്ലയിൽ മുഴുവൻ കലാലയങ്ങളിലും പ്രതിരോധസദസ്സുകളും ചങ്ങലയും ഒരുക്കും. Read on deshabhimani.com

Related News