ബാലസംഘം പുസ്തകങ്ങൾ കൈമാറി



തൃക്കാക്കര ബാലസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ബാലസംഘം പ്രവർത്തകർ നാട്ടിൽനിന്ന്‌ സമാഹരിച്ച പുസ്തകങ്ങൾ കാക്കനാട് ജുവൈനൽ ഗേൾസ് ഹോമിലും ആൺകുട്ടികളുടെ ബോസ്റ്റൽ സ്കൂളിനും കൈമാറി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അരവിന്ദ് അശോക് കുമാർ ഉദ്ഘടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു, പ്രസിഡന്റ് വിസ്മയ് വാസ്, കൺവീനർ എം പി മുരളി, സംസ്ഥാന കമ്മിറ്റി അംഗം ഹാഫിസ് നൗഷാദ്, ജില്ലാ ജോയിന്റ് കൺവീനർ എൻ കെ പ്രദീപ്, സ്വാതി സോമൻ, എം എം അനന്തൻ, വിനായക് കമ്മത്ത്‌, സി കെ സദാശിവൻ, അഡ്വ. എ ജി ഉദയകുമാർ, ജോജോ ആന്റണി, ബോസ്റ്റൽ ജയിൽ സൂപ്രണ്ട് വിഷ്ണു, ഗേൾസ് ഹോം സൂപ്രണ്ട് ദീപ, കെ എസ്‌ സിമി, സൗമ്യ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News