അഗ്നിപഥ്‌ പദ്ധതി : യുവജനങ്ങളും വിദ്യാർഥികളും പ്രതിഷേധിച്ചു



കൊച്ചി/തിരുവനന്തപുരം യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ യുവജന -വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ പ്രതിഷേധം. തിരുവനന്തപുരത്ത്‌ രാജ്‌ഭവനു മുന്നിലും മറ്റു ജില്ലകളിൽ ജില്ലാകേന്ദ്രങ്ങളിലുമായിരുന്നു ധർണ.  എൽഡിവൈഎഫ്‌–--എൽഡിഎസ്‌എഫ്‌ സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്‌ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റനീഷ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്‌, എൻവൈസി സംസ്ഥാന ട്രഷറർ സനൽ മൂലൻകുടിയിൽ, യുവ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം പി എച്ച് ശൈലേഷ് കുമാർ, ജില്ലാ പ്രസിഡന്റ്‌ ജി ജയേഷ്, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ അർജുൻ ബാബു, കെ പി ജയകുമാർ, റെയ്ഹാൻ പറക്കാട്ട്, ആൽബിൻ സേവ്യർ എന്നിവർ സംസാരിച്ചു Read on deshabhimani.com

Related News