മയക്കുമരുന്നിനെതിരെ 
ഏകപാത്രനാടകം അരങ്ങേറി



പെരുമ്പാവൂർ മയക്കുമരുന്നിനെതിരെ വളയൻചിറങ്ങര സുവർണ തിയറ്റേഴ്സ് സ്ഥിരം നാടകവേദിയിൽ കൊമ്പനാട് തോമസ് പുത്തൻകുടിയുടെ ഏകപാത്രനാടകം ‘മൂന്നേക്കര്‍’ അരങ്ങേറി. മയക്കുമരുന്ന് ഉപയോഗവും കച്ചവടവും നടത്തി ജയിലിലായ മകനെ രക്ഷിക്കാൻ ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍ നടത്തുന്ന ശ്രമങ്ങളാണ് പ്രമേയം. അരമണിക്കൂറായിരുന്നു ദൈര്‍ഘ്യം. സമീക്ഷ തിയറ്റർ ആർട്സ് വേങ്ങൂർ സമിതിയുടെ കീഴിൽ ഏകപാത്രനാടകങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനാണ് തോമസ് പുത്തൻകുടി. ചടങ്ങില്‍ പ്രസിഡന്റ് കെ കെ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. നാടകനടന്‍ മുരുകേശൻ പുല്ലുവഴിയെ അനുമോദിച്ചു. നാടകചർച്ചയും നടന്നു. സെക്രട്ടറി എൻ എം രാജേഷ് സംസാരിച്ചു. Read on deshabhimani.com

Related News