പെൻഷൻ വിതരണം: ട്രഷറി സമയക്രമം പുനഃക്രമീകരിച്ചു ; വിതരണം ഏപ്രിൽ രണ്ടുമുതൽ ഏഴുവരെ



സ്വന്തം ലേഖകൻ ട്രഷറികൾ വഴിയുള്ള സർവീസ്, കുടുംബ പെൻഷനുകളുടെ വിതരണ തീയതിയും സമയവും  പുനഃക്രമീകരിച്ചു. ഏപ്രിൽ രണ്ടുമുതൽ ഏഴുവരെ അഞ്ച് ദിവസങ്ങളിലായി ഇവ വിതരണം ചെയ്യും. പെൻഷൻ അക്കൗണ്ട്‌ നമ്പരുകളുടെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഘട്ടമായാണ്‌ വിതരണക്രമം മാറ്റിയത്‌. ട്രഷറി പ്രവർത്തന വേഗം വർധിപ്പിക്കാനും ആൾകൂട്ടം ഒഴിവാക്കാനുമായാണ്‌ നടപടി. തീയതി, സമയം, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ (പിടിഎസ്ബി അക്കൗണ്ട് നമ്പർ) എന്ന ക്രമത്തിൽ: ഏപ്രിൽ രണ്ടിന് രാവിലെ ഒമ്പതുമുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ പൂജ്യത്തിൽ (0) അവസാനിക്കുന്നവ.  ഉച്ചയ്‌ക്കുശേഷം രണ്ടുമുതൽ അഞ്ചുവരെ ഒന്നിൽ (1) അവസാനിക്കുന്നവ. മൂന്നിന് രാവിലെ ഒമ്പതുമുതൽ ഒന്നുവരെ രണ്ടിൽ (2) അവസാനിക്കുന്നവ. ഉച്ചയ്‌ക്കുശേഷം രണ്ടുമുതൽ അഞ്ചുവരെ മൂന്നിൽ (3) അവസാനിക്കുന്നവ.  നാലിന് രാവിലെ ഒമ്പതുമുതൽ ഒന്നുവരെ നാലിൽ (4) അവസാനിക്കുന്നവ.  ഉച്ചയ്‌ക്കുശേഷം രണ്ടുമുതൽ അഞ്ചുവരെ അഞ്ചിൽ (5) അവസാനിക്കുന്നവ.  അറിന് രാവിലെ ഒമ്പതുമുതൽ ഒന്നുവരെ ആറിൽ (6) അവസാനിക്കുന്നവ. ഉച്ചയ്‌ക്കുശേഷം രണ്ടുമുതൽ അഞ്ചുവരെ ഏഴിൽ (7) അവസാനിക്കുന്നവ. ഏഴിന് രാവിലെ ഒമ്പതുമുതൽ ഒന്നുവരെ എട്ടിൽ (8) അവസാനിക്കുന്നവ. ഉച്ചയ്‌ക്കുശേഷം രണ്ടുമുതൽ അഞ്ചുവരെ ഒമ്പതിൽ (9) അവസാനിക്കുന്നവ.   Read on deshabhimani.com

Related News