കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു



കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത് ആറാംവാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി അരുൺ സി ഗോവിന്ദന്റെ പരസ്യപ്രചാരണം അവസാനിച്ചു. സമാപനംകുറിച്ച്‌ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കൊട്ടിക്കലാശ പ്രകടനം തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കുസമീപത്തെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിൽനിന്ന്‌ ആരംഭിച്ച് തടത്തി കവലയിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ്‌ സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ എ ജോയി, ജില്ലാപഞ്ചായത്ത് അംഗം റഷീദ സലിം, കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, ഏരിയ കമ്മിറ്റി അംഗങ്ങളായ സി പി എസ് ബാലൻ, പി പി മൈതീൻ ഷാ, കെ പി ജയകുമാർ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനു വിജയനാഥ്, എം എ മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്ഥാനാർഥി അരുൺ സി ഗോവിന്ദ് നന്ദി പറഞ്ഞു. Read on deshabhimani.com

Related News