എം ശിവശങ്കരന്റെ ജാമ്യഹർജി: യുണീടാക്ക്‌ ഇടപാടു കേസുമായി ബന്ധപ്പെട്ട്‌ രേഖകൾ ഹാജരാക്കണം



കൊച്ചി> യുണീടാക്ക്‌ ഇടപാടു കേസുമായി ബന്ധപ്പെട്ട്‌ വിചാരണക്കോടതിയിലുള്ള രേഖകൾ ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം.  കേസിലെ പ്രതിയായ എം ശിവശങ്കരന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ്‌ ജസ്‌റ്റിസ്‌ എ ബദറുദ്ദീന്റെ നിർദേശം.   നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത്‌,    കൈക്കൂലി, ഡോളർ കടത്ത്  തുടങ്ങിയ കേസുകൾ  പരസ്പരം ബന്ധപ്പെട്ടതാണെന്നിരിക്കെ ഇവ ഒന്നിച്ച് അന്വേഷിക്കുന്നതിന് തടസമെന്തെന്ന് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു.  തുടർന്ന്‌ മൂന്ന്‌ കേസുകളും വ്യത്യസ്‌തമാണെന്ന്‌ ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ മുദ്രവച്ച കവറിൽ ഇഡി കോടതിയിൽ സമർപ്പിച്ചു. എന്നാൽ  രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കിയതുസംബന്ധിച്ച്‌ തർക്കമുണ്ടായതിനെ തുടർന്നാണ്‌ കീഴ്‌ക്കോടതിയിലുള്ള രേഖകൾ വിളിച്ചു വരുത്താൻ കോടതി നിർദേശിച്ചത്‌. കേസിൽ അന്തിമവാദത്തിനായി ഏപ്രിൽ അഞ്ചിലേക്ക്‌ മാറ്റി. Read on deshabhimani.com

Related News