കോൺഗ്രസ്‌ അക്രമത്തിനും ഗൂഢാലോചനയ്ക്കും എതിരെ എൽഡിഎഫ്‌ മാർച്ചിൽ
 പ്രതിഷേധം ഇരമ്പി



കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പേരിൽ യുഡിഎഫ്‌ നടത്തുന്ന സമരാഭാസത്തിനും അക്രമത്തിനും എതിരെ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി കോർപറേഷൻ ഓഫീസിനുമുന്നിലേക്ക്‌ ജനകീയ മാർച്ച്‌ സംഘടിപ്പിച്ചു. മേനക ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു. തീപിടിത്തത്തിന്‌ കാരണമായ മാലിന്യക്കൂമ്പാരം സൃഷ്‌ടിച്ചതിന്റെ ഉത്തരവാദിത്വം മുൻ യുഡിഎഫ്‌ ഭരണസമിതികൾക്കാണെന്നും ഇത്‌ മറച്ചുപിടിക്കാൻ അക്രമം നടത്തുന്ന നടപടി ചെറുക്കുമെന്നും ജനകീയ മാർച്ച്‌ പ്രഖ്യാപിച്ചു. മാർച്ചിനുശേഷം കോർപറേഷൻ ഓഫീസിനുമുന്നിൽ ചേർന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ബ്രഹ്‌മപുരത്തേക്ക്‌ ജൈവമാലിന്യമേ കൊണ്ടുപോകാവൂ എന്ന തീരുമാനമെടുത്തത്‌ എൽഡിഎഫ്‌ ഭരിച്ചപ്പോഴാണെന്നും പിന്നീട്‌ പ്ലാസ്‌റ്റിക്‌ ഉൾപ്പെടെ വേർതിരിക്കാത്തവ എത്തിച്ചത്‌ യുഡിഎഫിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടായിസവുമായി കോൺഗ്രസ്‌ വന്നാൽ ചെറുക്കുമെന്നും സി എൻ മോഹനൻ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷനായി. മേയർ എം അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി, എസ്‌ സതീഷ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ജെ ജേക്കബ്‌, പി എൻ സീനുലാൽ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം കമല സദാനന്ദൻ, ജനതാദൾ എസ്‌ ജനറൽ സെക്രട്ടറി സാബു ജോർജ്‌, പി വി ശ്രീനിജിൻ എംഎൽഎ, ഷാജി ജോർജ്‌ പ്രണത, കുമ്പളം രവി, ജബ്ബാർ തച്ചയിൽ, കെ ജെ ബെയ്‌സൽ, പി പി തങ്കച്ചൻ, ജീവൻ ജേക്കബ്‌ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News