സയൻസ് സെന്റര്‍ സന്ദർശിച്ചു



മുളന്തുരുത്തി കാരിക്കോട് ഗവ. യുപി  സ്കൂളിലെ വിദ്യാർഥികൾ പഠനപ്രവർത്തനത്തിന്റെ ഭാഗമായി സയൻസ് സെന്റര്‍ സന്ദർശിച്ചു. ഹരിതഭവന പ്രവർത്തനങ്ങൾ, അബ്‌സൈക്ലിങ് ക്ലിനിക്, എൽഇഡി ക്ലിനിക്, ഊർജസംരക്ഷണ പ്രവർത്തനങ്ങള്‍, മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ, ജലസുരക്ഷാ മാർഗങ്ങൾ, ശാസ്ത്രീയ കൃഷിരീതി, സോപ്പ് നിർമാണ യൂണിറ്റ്, ബദൽ ഉൽപ്പന്നങ്ങളായ സഞ്ചി നിർമാണം തുടങ്ങിയ പഠനപ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനാണ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സയൻസ് സെന്റർ സന്ദർശിച്ചത്. സയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി എ തങ്കച്ചൻ, ചെയർമാൻ കെ കെ ശ്രീധരൻ, അധ്യാപകരായ ജി ഗണേഷ്, കെ ജി അഖില, സയൻസ് സെന്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ജോർജ്, അസിസ്റ്റന്റ്‌ ഡയറക്ടർ എ എ സുരേഷ് എന്നിവർ കുട്ടികൾക്ക് സെന്റര്‍ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. Read on deshabhimani.com

Related News