നാൽപ്പതുമണി ആരാധന സമാപിച്ചു



അങ്കമാലി ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ മൂന്നുദിവസങ്ങളിലായി നടന്ന നാൽപ്പതുമണി ആരാധന സമാപിച്ചു. സമാപനദിനത്തിൽ എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ ആന്റണി പെരുമായന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. ആരാധന പരിപാടികൾക്ക് ബസിലിക്ക റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ട് നേതൃത്വം നൽകി. Read on deshabhimani.com

Related News