ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന കാർഷിക സെമിനാർ സമാപിച്ചു



ആലത്തൂർ കർഷകന് പിന്തുണ നൽകുന്നതാകണം കേന്ദ്രനയമെന്ന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി. ആലത്തൂരിൽ നടന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന കാർഷിക സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ഇന്റർനെറ്റ്‌ സൗകര്യം കൃഷിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച്‌ കർഷകർ അനുഭവം പങ്കുവച്ചു. ഉൽപ്പന്ന ട്രേസിങ്  നടപ്പാക്കുന്നതിലൂടെ ഗുണഭോക്കാക്കളും കർഷകരും തമ്മിലുള്ള ബന്ധം ശക്തമാകുമെന്നും വരുമാനം വർധിപ്പിക്കാനാകുമെന്നും സെമിനാർ വിലയിരുത്തി. "കാർഷിക കുതിപ്പിനൊരുങ്ങുന്ന കേരളം’ എന്ന വിഷയം അവതരിപ്പിച്ച്‌ സെമിനാറിന്റെ രണ്ടാംദിവസം കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാർഷിക പരിസ്ഥിതി–-- ഡോ. ജോർജ് തോമസ്, ക്ഷീര മേഖലയും സ്വയംപര്യാപ്ത ഗ്രാമവും–- - ഡോ. ടി ഗിഗിൻ, കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, പ്രോസസിങ്‌, ഗ്രേഡിങ്, ബ്രാൻഡിങ്, മാർക്കറ്റിങ് എന്നീ വിഷയങ്ങളിൽ  യുവസംരംഭകരും സംസാരിച്ചു.  സമാപന സമ്മേളനത്തിൽ കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. കെ ബാബു എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ, പരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മൽ, പി പ്രദോഷ്, പി അരവിന്ദാക്ഷൻ, സി ലില്ലി, എസ് ലക്ഷ്മിക്കുട്ടി, വി ജി ഗോപിനാഥ്, പി ഗോപകുമാർ, വി മനോജ് കുമാർ, കെ ബാലസുബ്രഹ്മണ്യൻ, കെ സുനിൽകുമാർ, സി മുഹമ്മദ് മൂസ, എ ആർ അയ്യപ്പൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News