നെൽവയൽ സംരക്ഷണത്തിന്‌ 
പ്രക്ഷോഭം : കെഎസ്‌കെടിയു

കെഎസ്‌കെടിയു സംസ്ഥാന സ്‌പെഷ്യൽ കൺവൻഷൻ എഐഎഡബ്ല്യുയു അഖിലേന്ത്യ പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ നെൽവയൽ തരിശിടുകയും കാർഷികേതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുയും ചെയ്യുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ  കെഎസ്‌കെടിയു സംസ്ഥാന സ്‌പെഷ്യൽ കൺവൻഷൻ തീരുമാനിച്ചു.  നെൽകൃഷിക്ക്‌ എൽഡിഎഫ്‌ സർക്കാർ സഹായങ്ങൾ നൽകുന്നുണ്ട്‌. എന്നാൽ, പലയിടങ്ങളിലും നെൽവയൽ  നികത്തൽ പ്രവണതയുണ്ട്‌. ഇതിനെതിരെയാണ്‌ സമരം. പുറമ്പോക്ക്‌, കോളനികൾ, പട്ടികജാതി–-പട്ടികവർഗ മേഖലകളിൽ ശേഷിക്കുന്ന ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ  നടപടി സ്വീകരിക്കുക,  കർഷകത്തൊഴിലാളി പെൻഷന്‌ കേന്ദ്ര വിഹിതം അനുവദിക്കുക തുടങ്ങിയ   ആവശ്യങ്ങളുന്നയിച്ച്‌ 2023 ജനുവരിയിൽ സംസ്ഥാന ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു. മഹാപ്രളയകാലത്ത്‌ കേരളത്തിന്‌ അനുവദിച്ച അരിയുടെ വില പിടിച്ചുവാങ്ങുന്ന കേന്ദ്ര സർക്കാർ നടപടിയിൽ കൺവൻഷൻ പ്രതിഷേധിച്ചു. പിന്നോക്ക വിഭാഗം വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്‌ നിർത്തലാക്കിയത്‌ പിൻവലിച്ച്‌ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ്‌   എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ  ബാലൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ സമരപരിപാടികൾ വിശദീകരിച്ചു. അഖിലേന്ത്യാ ജോയിന്റ്‌  സെക്രട്ടറി  ഡോ. വി ശിവദാസൻ, കേന്ദ്രവർക്കിങ് കമ്മിറ്റി അംഗം ഡോ. പി കെ ബിജു, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  ആനാവൂർ നാഗപ്പൻ, സംസ്ഥാന ട്രഷറർ  സി ബി ദേവദർശൻ, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി നാരായണൻ,  ജില്ലാ സെക്രട്ടറി ടി കെ വാസു, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കോമളകുമാരി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News