തീരദേശ ടൂറിസത്തിന് ഉണർവേകാൻ കെഎസ്ആർടിസി



മട്ടാഞ്ചേരി ആലപ്പുഴ-, കൊച്ചി ടൂറിസത്തിന് ഉണർവേകാൻ തീരദേശംവഴി കെഎസ്ആർടിസി ബസ്‌ സർവീസ് തുടങ്ങി. തീരദേശ റോഡിലൂടെയാണ് ബസ്‌ സഞ്ചരിക്കുന്നത്. നിലവിൽ ഒരുദിവസം നാല് സർവീസാണ് നടത്തുക. ആദ്യഘട്ടത്തിൽ രാവിലെ ഏഴിന്‌ ആലപ്പുഴയിൽനിന്ന് ഫോർട്ട് കൊച്ചിയിലേക്ക് വരുന്നതും വൈകിട്ട് 4.15ന് തിരികെ പോകുന്നതുമായ രണ്ട് സർവീസ്‌ മാത്രമാണ് തീരദേശം വഴിയുള്ളത്‌. ബാക്കി രണ്ട് സർവീസുകൾ ദേശീയപാതവഴിയാണ്. രാവിലെ ആലപ്പുഴയിൽനിന്ന് തീരദേശംവഴി 9.10ന് ഫോർട്ട് കൊച്ചിയിൽ എത്തുന്ന ബസ്‌ 9.40ന് ദേശീയപാതവഴി പോയി, പകൽ ഒന്നിന്‌ ആലപ്പുഴയിൽനിന്ന് ഫോർട്ട് കൊച്ചിയിലേക്ക് തിരികെവരും.ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ബസ്‌ തുമ്പോളി, കാട്ടൂർ, അർത്തുങ്കൽ, പള്ളിത്തോട്, ചെല്ലാനം, കണ്ണമാലി വഴിയാണ്‌ ഫോർട്ട് കൊച്ചിയിൽ എത്തുന്നത്. ഓർഡിനറി ബസാണ് സർവീസ്‌ നടത്തുന്നത്. കൊച്ചിയിൽ എത്തുന്ന സഞ്ചാരികൾക്ക് സമീപത്തെ ടൂറിസംകേന്ദ്രമെന്ന നിലയിൽ ആലപ്പുഴ പ്രധാന കേന്ദ്രമാണ്. ഈ സാഹചര്യം മുൻനിർത്തിയാണ്‌ രാവിലെയും വൈകിട്ടും തീരദേശംവഴി രണ്ട് സർവീസ് നടത്താൻ കെഎസ്ആർടിസി തിരുമാനിച്ചത്. യാത്രക്കാർ കൂടുന്നതനുസരിച്ച് സർവീസുകൾ വർധിപ്പിക്കുമെന്ന് ആലപ്പുഴ കെഎസ്ആർടിസി അധികൃതർ പറഞ്ഞു. സഞ്ചാരികൾക്ക് കടൽത്തീരംവഴി യാത്ര ഒരുക്കുകയാണ് ലക്ഷ്യം. Read on deshabhimani.com

Related News