മുങ്ങിമരണത്തിനെതിരെ ക്യാമ്പയിന്‍ ; കൈകെട്ടി പെരിയാർ നീന്തിക്കടന്ന് 
11 പെൺകുട്ടികൾ



ആലുവ മുങ്ങിമരണത്തിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി ഇരുകൈകളും പിന്നിൽ കെട്ടി 11 പെൺകുട്ടികൾ ആലുവ പെരിയാർ നീന്തിക്കടന്നു. ലയ ഫാത്തിമ (8), സൂസൺ സോഫിയ (9), സേറ ഗ്രേസ് (10), അലീന ജോബി (10), മേരി സന ഡെന്നി (11), അലോണ ജോബി (12), നിരഞ്ജന ബിജു (12), അനന്യ വാളേരി (14), കെ ആർ ദേവിക (15), കെ എം ശ്രീദേവി (15), ഫിദ ഫാത്തിമ (16) എന്നിവരാണ് ഇരുകൈകളും പിന്നിൽ ബന്ധിച്ച് പെരിയാര്‍ കുറുകെ നീന്തിക്കയറിയത്. മണപ്പുറം മണ്ഡപം കടവിൽനിന്ന്‌ രാവിലെ 7.30ന് ആരംഭിച്ച നീന്തൽ 780 മീറ്റർ പിന്നിട്ട് 8.30ന് മണപ്പുറം ദേശം കടവിൽ അവസാനിച്ചു. സജി വളാശേരിൽ നേതൃത്വം നല്‍കുന്ന നീന്തൽ പരിശീലനത്തിൽ പങ്കെടുത്തവരാണ് എല്ലാവരും. 14 വർഷംകൊണ്ട് 8000 പേരെയാണ് സജി വാളാശേരിൽ നീന്തൽ പഠിപ്പിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ മർച്ചന്റ് നേവി ക്യാപ്റ്റന്‍ രാധികാമേനോൻ നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. കൊച്ചി ജലമെട്രോ സിഇഒ സാജൻ ജോൺ, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് തുടങ്ങിയവർ നീന്തിയെത്തിയ കുട്ടികളെ സ്വീകരിച്ചു. Read on deshabhimani.com

Related News