മുതിർന്നവർ പുറത്തിറങ്ങരുത്‌ , സമ്പർക്കം കുറയ്‌ക്കണം. വിദേശത്ത്‌ നിന്നുള്ള ബന്ധുക്കളുമായി അടുത്ത്‌ ഇടപഴകരുത്‌ : ആരോഗ്യവകുപ്പ്‌



തിരുവനന്തപുരം മുതിർന്ന പൗരന്മാർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും കോവിഡ്‌–- 19 പകർന്നാൽ ഗുരുതരമാകുമെന്ന്‌ ആരോഗ്യവകുപ്പ്‌.  60ന്‌ മുകളിൽ പ്രായമുള്ളവരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ഒരുകാരണവശാലും വീടിന്‌ പുറത്തിറങ്ങരുത്‌.  സമ്പർക്കം കുറയ്‌ക്കണം. വിദേശത്ത്‌ നിന്നുള്ള ബന്ധുക്കളുമായി അടുത്ത്‌ ഇടപഴകരുത്‌.   ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കണം. രോഗികൾ, പതിവ്‌ മരുന്നുകൾ മുടക്കരുത്‌. ഹൃദ്‌രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ ഉള്ളവർ ഡോക്ടറുടെ നിർദേശം ഇല്ലാതെ മരുന്ന്‌ മാറ്റുകയോ നിർത്തുകയോ അളവ്‌ ക്രമീകരിക്കുകയോ ചെയ്യരുത്‌.  അസ്വാഭാവികമായി എന്ത്‌ തോന്നിയാലും ഡോക്ടറുമായി ബന്ധപ്പെടണം. ശ്വാസകോശരോഗികൾ പുകവലി  ഒഴിവാക്കണം. ഇൻഹെയ്‌ലർ, അവശ്യമരുന്നുകൾ തുടങ്ങിയവ  കരുതണം. അത്യാവശ്യഘട്ടത്തിലൊഴികെ ആശുപത്രിസന്ദർശനം ഒഴിവാക്കണം. സംശയങ്ങൾ ഡോക്ടറുമായി ഫോണിൽ ചർച്ച ചെയ്യണം.   നടത്തം നിന്നുപോയതുകൊണ്ട്‌ വ്യായാമം  ഉപേക്ഷിക്കരുത്‌. വെയിൽ കൊള്ളാനും ചെറുവ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കണം. പൊണ്ണത്തടി ഉള്ളവർക്ക്‌  വൈറസ്‌ ബാധിക്കാൻ സാധ്യതയുണ്ട്‌. Read on deshabhimani.com

Related News