ഭേദഗതി നിയമത്തിലെ വൈരുധ്യം നീക്കാൻ: കാനം രാജേന്ദ്രൻ



തിരുവനന്തപുരം ലോകായുക്ത നിയമത്തിന്റെ 12, 14 വകുപ്പുകൾ തമ്മിലുള്ള വൈരുധ്യം പരിഹരിക്കാനാണ്‌ സർക്കാർ ഭേദഗതി കൊണ്ടുവരുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാൽ, നിയമസഭ ചേരാൻ ഒരു മാസംമാത്രം ബാക്കിനിൽക്കെ ഇത്‌ ഓർഡിനൻസായി കൊണ്ടുവരുന്നതിന്റെ ആവശ്യകത പലർക്കും ബോധ്യപ്പെട്ടിട്ടില്ല. ബില്ലായി സഭയിൽ വന്നാൽ എല്ലാവർക്കും അഭിപ്രായം പറയാം. അത്‌ നിഷേധിച്ചെന്ന തോന്നലും വിവാദത്തിന്‌ കാരണമായിട്ടുണ്ടാകാം. ഇക്കാര്യത്തിൽ രാഷ്‌ട്രീയതലത്തിൽ ആവശ്യമായത്ര ആശയവിനിമയം നടന്നിട്ടില്ലെന്നും കാനം പറഞ്ഞു. Read on deshabhimani.com

Related News