അന്താരാഷ്‌ട്ര വ്യാപാരമേള ; കേരളത്തിന്‌ 
പൊൻതിളക്കം



ന്യൂഡൽഹി തനത്‌ വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപ്പന ചെയ്ത കേരള പവിലിയന് അന്താരാഷ്‌ട്ര വ്യാപാരമേളയിൽ സ്വർണത്തിളക്കം. ഫോക്കസ്‌ സംസ്ഥാനമായി പങ്കെടുത്ത കേരളം സംസ്ഥാനം–-കേന്ദ്രഭരണപ്രദേശം വിഭാഗത്തിൽ സ്വർണമെഡൽ നേടി. മേളയുടെ സമാപനചടങ്ങിൽ പ്രഗതി മൈതാനിയിലെ ലോഞ്ചിൽ ഐടിപിഒ ചെയർമാൻ പ്രതീപ് സിങ് ഖറോളയിൽനിന്ന്‌ ഐപിആർഡി അഡിഷണൽ ഡയറക്ടർ അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ പുരസ്‌കാരം ഏറ്റുവാങ്ങി. ‘വോക്കൽ ഫോർ ലോക്കൽ’, ‘ലോക്കൽ ടു ഗ്ലോബൽ' എന്ന മേളയുടെ ആശയത്തിലൂന്നിയാണ്‌ 6000 ചതുരശ്ര അടിയിൽ നാലുകെട്ടു മാതൃകയിൽ പവിലിയൻ തയ്യാറാക്കിയത്‌. തുടർച്ചയായ ഇരുപത്തഞ്ചാം വർഷമാണ്‌ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സി ബി ജിനന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിനായി പവലിയൻ ഒരുക്കിയത്‌. കേരഫെഡ്, ഔഷധി, ഖാദി തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളിലും കുടുംബശ്രീ, സാഫ് എന്നിവയുടെ ഭക്ഷ്യശാലയിലും ആയിരങ്ങളാണ്‌ എത്തിയത്‌. Read on deshabhimani.com

Related News