161 പേർ അകത്താകും 115 പേരുടെ 
സ്വത്ത്‌ കണ്ടുകെട്ടും ; ലഹരിമാഫിയക്ക്‌ പൂട്ടിട്ട്‌ സർക്കാർ



തിരുവനന്തപുരം   കേരളത്തിൽ ലഹരിയുടെ വിത്തുമായെത്തുന്നവർക്ക്‌ പൂട്ടിട്ട്‌ സർക്കാർ. ലഹരിക്കടത്തിലെ സ്ഥിരം കുറ്റവാളികളുടെ പട്ടികയുണ്ടാക്കി കരുതൽത്തടങ്കലിലാക്കാനും സ്വത്ത്‌ കണ്ടുകെട്ടാനും നടപടി തുടങ്ങി. മയക്കുമരുന്ന്‌ കടത്തിലെ മുഖ്യകണ്ണികളായ 276 പേരുടെ പട്ടിക ആഭ്യന്തര സെക്രട്ടറിക്ക്‌  പൊലീസ്‌ കൈമാറി. 161 പേരെ ഒരു വർഷത്തേക്ക്‌ കരുതൽ തടങ്കലിൽ വയ്‌ക്കാനും 115 പേരുടെ സ്വത്ത്‌ കണ്ടുകെട്ടാനുമാണ്‌ നിർദേശം. നർകോട്ടിക്‌സ് ഡ്രഗ്‌സ്‌ ആൻഡ്‌ സൈക്കോട്രോപിക്‌ സബ്‌സ്റ്റൻസ്‌ (എൻഡിപിഎസ്‌) നിയമത്തിന്റെ കർശന വ്യവസ്ഥകളുള്ള പിറ്റ്‌ എൻഡിപിഎസ്‌ (പ്രിവൻഷൻ ഓഫ്‌ ഇല്ലിസിറ്റ്‌ ട്രാഫിക്‌ എൻഡിപിഎസ്‌) നിയമപ്രകാരമാണ്‌ നടപടി. ലഹരി ഉപയോഗം, വിൽപ്പന പതിവാക്കിയവരെ ഒന്നുമുതൽ രണ്ട്‌ വർഷംവരെ തടങ്കലിലാക്കാൻ അധികാരം നൽകുന്നതാണ്‌ നിയമം. ലഹരിക്കച്ചവടത്തിലൂടെ വാങ്ങിക്കൂട്ടിയ സ്വത്താണ്‌ കണ്ടുകെട്ടുക. ആദ്യം താൽക്കാലികമായും കേസിൽ ശിക്ഷിക്കപ്പെടുന്നതോടെ പൂർണമായും സർക്കാരിലേക്ക്‌ കണ്ടുകെട്ടുമെന്ന്‌ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആർ അജിത്‌കുമാർ പറഞ്ഞു. പൊലീസ്‌ നൽകിയ പട്ടിക പരിശോധിച്ച്‌ തുടർ നടപടി സ്വീകരിക്കുമെന്ന്‌ ആഭ്യന്തര സെക്രട്ടറി കെ വേണു പറഞ്ഞു. Read on deshabhimani.com

Related News