‘ഹരിതവിദ്യാലയം’ റിയാലിറ്റിഷോ 
മുദ്രാഗാനം പ്രകാശിപ്പിച്ചു ; സംപ്രേഷണം 16 മുതൽ



തിരുവനന്തപുരം    കൈറ്റ് വിക്ടേഴ്സ് ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ മൂന്നാം സീസണിലെ മുദ്രാഗാനം മന്ത്രി വി ശിവൻകുട്ടി പ്രകാശിപ്പിച്ചു. ഒന്നാം സീസണിൽ ഒ എൻ വി കുറുപ്പ് രചിച്ച് ഐസക് തോമസ് കൊട്ടുകാപ്പിള്ളി സംഗീതം നൽകി ശ്വേതാ മോഹനും വിജയ് യേശുദാസും പാടിയ ‘മൺതരിതൊട്ട് മഹാകാശം വരെ' എന്ന ഗാനത്തിന് സി-ഡിറ്റാണ് പുതിയ ദൃശ്യാവിഷ്കാരമൊരുക്കിയത്. പഠന–-പഠനേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വിനിയോഗം, സാമൂഹ്യ പങ്കാളിത്തം, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, കോവിഡ് കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് സീസൺ മൂന്നിലെ  പ്രധാന ചർച്ചയെന്ന് മന്ത്രി വി ശിവൻകുട്ടിപറഞ്ഞു. തെരഞ്ഞെടുത്ത 110 സ്കൂൾ പ്രാഥമിക റൗണ്ടിൽ പങ്കെടുക്കും. 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ. അവസാന റൗണ്ടിലെത്തുന്നവർക്ക് രണ്ട്‌ ലക്ഷം രൂപവീതം ലഭിക്കും.  ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഫ്ലോർ ഷൂട്ടിങ്‌ ചൊവ്വാഴ്‌ച ആരംഭിക്കും. ഡിസംബർ 16 മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം തുടങ്ങുന്ന റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ ഫെബ്രുവരിയിലാണ്‌. മുദ്രാഗാനം youtube.com/itsvicters ൽ ലഭ്യമാണ്. Read on deshabhimani.com

Related News