കുർബാന നിലവിലുള്ള രീതി തുടരാൻ അനുമതി വന്നിട്ടില്ല; സിനഡ്‌ തീരുമാനത്തിൽ മാറ്റമില്ലെന്ന്‌ മാർ ആലഞ്ചേരി



കൊച്ചി> നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയിലിന്റെ അവകാശവാദം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തള്ളി. വത്തിക്കാനില്‍ നിന്ന് ഇത്തരത്തില്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. ഏകീകൃത കുര്‍ബാനയെന്ന സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്നെന്നും അദ്ദേഹം അറിയിച്ചു. വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങള്‍ക്കിടയിലും സിറോ മലബാര്‍ സഭയിലെ ഏകീകരിച്ച കുര്‍ബാനയര്‍പ്പണം ഞായറാഴ്ച മുതല്‍ നടപ്പിലാക്കാനാണ് സിനഡ് തീരുമാനം.അത്‌ അതേപടി നടപ്പിലാക്കണമെന്നും ആലഞ്ചേരി അറിയിച്ചു.                   എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതായി ആന്റണി കരിയില്‍ അറിയിച്ചത്‌. അതിനെ തള്ളിയാണ്‌ മാർ ആലഞ്ചേരി വാർത്തക്കുറിപ്പിറക്കിയത്‌. Read on deshabhimani.com

Related News