ദക്ഷിണാഫ്രിക്കയിൽ പുതിയ വകഭേദം ; വിദേശത്തുനിന്ന് എത്തുന്നവർക്ക്‌ കൂടുതൽ പരിശോധന



തിരുവനന്തപുരം ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്‌കോങ്‌ എന്നിവിടങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിനാൽ ഇവിടങ്ങളിൽനിന്ന്‌ നേരിട്ടും ഇതുവഴിയും വരുന്നവർക്ക്‌ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കർശന പരിശോധന. ഇവിടെനിന്ന്‌ സ്വീകരിക്കുന്ന സാമ്പിൾ പ്രത്യേക പരിശോധനയ്‌ക്ക്‌ രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിലേക്കും ഡൽഹിയിലെ ജനിതക ശ്രേണീകരണ ലബോറട്ടറിയിലേക്കും അയക്കും.  മുപ്പതോളം വ്യതിയാനം സംഭവിച്ച ബി 1.1.529 വകഭേദമാണ്‌ നിലവിലെ വെല്ലുവിളി. വിദേശത്തുനിന്ന്‌ വരുന്നവരെ നിരീക്ഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്‌. കോവിഡ്‌  തുടങ്ങിയതുമുതൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്നെത്തുന്നവരുടെ ഡബ്ല്യുജിഎസ്‌ (ഹോൾ ജിനോം സീക്വൻസിങ്‌) ചെയ്യുന്നുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. വാക്‌സിൻ ഫലപ്രാപ്തിയെ ബാധിക്കുന്ന പുതിയ വകഭേദം എത്രത്തോളം മാരകമാണെന്നതിൽ പഠനം നടക്കുകയാണ്‌. ആറ്‌ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക്‌ വെള്ളിമുതൽ ബ്രിട്ടൻ വിലക്ക്‌ ഏർപ്പെടുത്തി. Read on deshabhimani.com

Related News