തേടി വന്ന നിക്ഷേപവും ‘അതിരുവിടുന്ന’ വാർത്തകളും ; വികസനം തടയാൻ മാധ്യമക്കസർത്ത്



തിരുവനന്തപുരം   എൽഡിഎഫ്‌ സർക്കാർ ഏത്‌ വികസന പദ്ധതികൾ കൊണ്ടുവന്നാലും അതിനെതിരെ രംഗത്തുവരുന്ന മാധ്യമങ്ങൾ, ‘വരാത്ത’  നിക്ഷേപങ്ങളെച്ചൊല്ലി കള്ളക്കണ്ണീരൊഴുക്കുന്നു. കേരളത്തിൽ മറ്റേത്‌ കാലത്തേക്കാളും മികച്ച വ്യാവസായിക വികസനവും വിനോദസഞ്ചാര മേഖലകളുടെ ഉണർവുമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തുള്ളത്‌. അത്‌ മറച്ചുവെക്കാനാണ്‌  മാധ്യമ കസർത്തുകൾ.  ദേശീയപാത, സിൽവർലെൻ പദ്ധതികൾക്കെതിരായ  വ്യാജപ്രചാരണം മാധ്യമങ്ങൾ സ്വയമേവ ഏറ്റെടുക്കുകയായിരുന്നു.  വ്യവസായ, ഐടി, റോഡ്‌, ടൂറിസം രംഗങ്ങളിലെ നേട്ടങ്ങളെ മറച്ചുവച്ചു.   കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഗതാഗത തടസ്സമാണെന്നു  കാണിച്ച്‌ അനവധി വാർത്തകൾ നൽകി. എന്നാൽ, ദേശീയപാത വികസിപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക്‌  എല്ലാ ഘട്ടത്തിലും തുരങ്കംവയ്‌ക്കുകയുംചെയ്‌തു. വയൽക്കിളിസമരം അടക്കം അനവധി ദുരുദ്ദേശ്യ സമരങ്ങൾക്ക്‌ വൻപ്രചാരം നൽകി പ്രേത്സാഹിപ്പിച്ചു. മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം വൻവിലയ്ക്ക്‌ സംസ്ഥാന സർക്കാർ സ്ഥലം വാങ്ങി നൽകിയാണ്‌ ദേശീയപാതാവികസനം യാഥാർഥ്യമാക്കുന്നത്‌. റെയിൽ രംഗത്ത്‌ 50 കി.മീ. ശരാശരി വേഗമുള്ള ഏക സംസ്ഥാനമാണ്‌ കേരളം. മൂന്നാംപാതയെന്ന ആവശ്യത്തിന്‌ കാൽനൂറ്റാണ്ടിലധികം പഴക്കമുണ്ട്‌. പുതിയപാത വരുമ്പോൾ  കാൽനൂറ്റാണ്ട്‌ മുന്നിൽക്കാണണം എന്നുള്ളതുകൊണ്ടാണ്‌ കേന്ദ്ര–- കേരള സംയുക്ത റെയിൽ സംരംഭമായ കെ റെയിൽ സിൽവർലൈൻ പ്രഖ്യാപിച്ചത്‌. എന്നാൽ, പദ്ധതി നടത്തിപ്പ്‌ വേഗത്തിലാക്കാൻ തുടങ്ങിയ ഘട്ടത്തിൽ കേരളത്തിലെ ചിലമാധ്യമങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കും നേതൃത്വം നൽകി. Read on deshabhimani.com

Related News