തോക്കുകൾ കൊണ്ട് നിർമ്മിച്ച ത്രിമാനരൂപം ഡിജിപി അനാച്ഛാദനം ചെയ്‌തു



തിരുവനന്തപുരം > ഉപയോഗശൂന്യമായ തോക്കുകൾ  ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അനാച്ഛാദനം ചെയ്തു. സർവീസിൽ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരോടുള്ള  ആദരവ് പ്രകടിപ്പിക്കാനാണ് ശൗര്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ശിൽപം തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകൾ, റിവോൾവറുകൾ, മാഗസിനുകൾ എന്നിവയാണ് ഈ സ്മൃതിമണ്ഡപത്തിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 940 റൈഫിളുകൾ, 80 മസ്‌കറ്റ് തോക്ക്, 45 റിവോൾവറുകൾ,  457 മാഗസിനുകൾ എന്നിവയാണ് നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്. ആകെ 1422 ആയുധങ്ങളാണ് ഇതിനു വേണ്ടിവന്നത്. ശിൽപത്തിൻറെ ഡിസൈൻ, നിർമ്മാണം എന്നിവ നിർവ്വഹിച്ചത് പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ്.  ഇതിനായി ഒരു ഘട്ടത്തിലും പുറത്തു നിന്നുള്ള സഹായം തേടിയില്ല. ഒൻപത് മീറ്റർ ഉയരമുള്ള ഈ സ്തൂപത്തിന് ഭൂമിക്കടിയിലേക്ക് എട്ട് മീറ്റർ താഴ്ചയും ഉണ്ട്.   Read on deshabhimani.com

Related News