ഗാന്ധിച്ചിത്രം തകർത്തത്‌ ആസൂത്രിതം ; എസ്‌എഫ്‌ഐക്കാരെ നീക്കിയശേഷവും ചുവരിൽ ഗാന്ധി



കൽപ്പറ്റ എംപി ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്തത്‌ കോൺഗ്രസ്‌ പ്രവർത്തകർ തന്നെയെന്നതിന്‌ കൂടുതൽ തെളിവുകൾ. പൊലീസ്‌ ഉദ്യോഗസ്ഥർ ശേഖരിച്ച ചിത്രങ്ങളിലും വീഡിയോയിലും എം പി ഓഫീസിൽ നിന്ന്‌ എസ്‌എഫ്‌ഐക്കാരെ നീക്കിയശേഷവും  ചുമരിൽ ഗാന്ധിയുടെ ചിത്രം കാണാം.  സമരം നടന്നതറിഞ്ഞ്‌ എത്തിയ കോൺഗ്രസ്‌ മുഖപത്രമായ വീക്ഷണത്തിന്റെ ജില്ലാ ലേഖകൻ ഉൾപ്പെടെയുള്ളവർ ഉള്ള ചിത്രത്തിലും  ഗാന്ധിജിയുടെ ചിത്രം ചുവരിലുണ്ട്‌.  മാതൃഭൂമി ചാനലിലടക്കം ആദ്യം വന്ന ദൃശ്യങ്ങളും ഈ സമയത്തുള്ളതാണ്‌. പിന്നീടുള്ള ചിത്രങ്ങളിലാണ്‌ ചിത്രം നിലത്തിട്ടതായി കാണുന്നത്‌. ആദ്യം കമിഴ്‌ന്ന നിലയിലും പിന്നീട്‌ നിവർത്തിവച്ച നിലയിലും. ഈ സമയങ്ങളിൽ എസ്‌എഫ്‌ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന്‌ സമരം നടത്തുകയായിരുന്നു. ഇതിൽനിന്ന്‌ ആ സമയത്ത്‌ ഓഫീസിന്‌ അകത്തുള്ളവർ തന്നെയാണ്‌ ചിത്രം നിലത്തിട്ടതെന്ന്‌ വ്യക്തമാകുന്നു. എല്ലാം 
പരിശോധിക്കും: 
എഡിജിപി വിദ്യാർഥി മാർച്ചിനിടെ രാഹുൽഗാന്ധിയുടെ ഓഫീസിലുണ്ടായ അതിക്രമത്തെക്കുറിച്ച്‌ എഡിജിപി മനോജ്‌ എബ്രഹാം അന്വേഷണം തുടങ്ങി . ഓഫീസിലുണ്ടായിരുന്ന  ഗാന്ധിചിത്രം തകർന്നത്‌ എങ്ങനെയെന്ന്‌ പരിശോധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.    സുരക്ഷ ഒരുക്കുന്നതിൽ വീഴ്‌ചയുണ്ടായോ എന്ന്‌ അന്വേഷണം കഴിഞ്ഞാലേ പറയാനാവൂ. പുറത്തുവന്ന ദൃശ്യങ്ങൾ പരിശോധിക്കും. കൂടുതൽ ദൃശ്യങ്ങൾ കൈവശമുള്ളവർ നൽകിയാൽ അതും പരിശോധിക്കുമെന്നും എഡിജിപി പറഞ്ഞു. എം പി ഓഫീസ്‌ സന്ദർശിച്ച ശേഷം ജില്ലാ പൊലീസ്‌ മേധാവി അരവിന്ദ്‌ സുകുമാർ, ഡിവൈഎസ്‌പിമാർ, സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർമാർ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തി. Read on deshabhimani.com

Related News