ആത്മവീര്യം തകർക്കില്ല ; പൊലീസ്‌ സേനയ്ക്ക്‌ കളങ്കം വരുത്തുന്നവർ പുറത്ത്‌ : മുഖ്യമന്ത്രി



കൊച്ചി പൊലീസ്‌ സേനയ്ക്കുനിരക്കാത്ത പ്രവണത കാണിക്കുന്നവരുടെ സ്ഥാനം സർവീസിനുപുറത്തായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം അങ്കമാലിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്‌ കേരളം. എങ്കിലും സിവിൽ സർവീസിൽ  അഴിമതി പൂർണമായി ഇല്ലാതായിട്ടില്ല. കാലം മാറിയത്‌ മനസ്സിലാക്കാത്ത ചില പുഴുക്കുത്തുകളുണ്ട്‌. അവരോട്‌ വിട്ടുവീഴ്‌ചയുണ്ടാകില്ല. ഏതുകാലത്തേക്കാളും ജനകീയമായി കേരള പൊലീസ്‌ മാറി. ഏറ്റവും ശാന്തമായ സാമൂഹ്യ അന്തരീക്ഷം സംസ്ഥാനത്ത്‌ നിലനിർത്തുന്നതിൽ അവർ മികച്ച പങ്കുവഹിക്കുന്നുണ്ട്‌. പൊലീസിന്റെ ആത്മവീര്യം തകർക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ല.  വർഗീയശക്തികളോട്‌ കേരളം വിട്ടുവീഴ്‌ചയില്ലാത്ത സമീപനമാണ്‌ സ്വീകരിക്കുന്നത്‌. ഈ നയം സ്‌തുത്യർഹമായ രീതിയിൽ നടപ്പാക്കാൻ പൊലീസിനും കഴിയുന്നുണ്ട്‌. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരള പൊലീസ്‌ മുന്നിലാണ്‌.  ഓൺലൈൻ വ്യക്തിഹത്യയും കുറ്റകരമായ ആക്ഷേപങ്ങളും തടയുന്നതിലും കാര്യക്ഷമമായി ഇടപെടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News