എടവനക്കാട്‌ ജിഎച്ച്‌എസ്‌എസിൽ 
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം



വൈപ്പിൻ എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ സജ്ജമാക്കുന്ന പദ്ധതിയായ സ്കൂൾ വെതർ സ്റ്റേഷന്റെ ഭാഗമായാണ് മണ്ഡലത്തിൽ എളങ്കുന്നപ്പുഴ സ്കൂളിൽ കേന്ദ്രം തുറന്നത്. പ്രാദേശിക കാലാവസ്ഥാവ്യതിയാനങ്ങൾ മനസ്സിലാക്കുക, വിദ്യാർഥികളിൽ ഭൂമിശാസ്ത്രവിഷയത്തോട് അഭിരുചിയും സാമൂഹികപ്രതിബദ്ധതയും വളർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വൈപ്പിൻ ബിആർസിയുടെ നേതൃത്വത്തിലാണ് കേന്ദ്രം ഒരുക്കിയത്. ജില്ലാപഞ്ചായത്ത് അംഗം കെ ജി ഡോണോ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, സ്ഥിരംസമിതി അധ്യക്ഷ സോഫിയ ജോയി, വാർഡ് അംഗം മേരി പീറ്റർ, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി കെ മഞ്ജു, ബിആർസി പരിശീലകരായ ജെയ്നി ജോസഫ്, പാരിജ ഫ്രാൻസിസ്, പ്രിൻസിപ്പൽ പാൻസി ജോസഫ്, പ്രധാനാധ്യാപിക എൻ കെ സീന, പിടിഎ പ്രസിഡന്റ് കെ എസ് മനോജ്, സ്റ്റാഫ് സെക്രട്ടറി കെ എസ് ഷനോജ്കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ എസ് കല എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News