ബിപിസി കോളേജ് 
രജതജൂബിലി നിറവിൽ



പിറവം പിറവം ബിപിസി കോളേജ് രജതജൂബിലി നിറവിൽ. ആഘോഷങ്ങൾ ചൊവ്വ പകൽ 2.45ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് മാനേജ്മെന്റ്‌ അറിയിച്ചു. പൗരോഹിത്യ സുവർണജൂബിലി നിറവിലെത്തിയ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ മന്ത്രി ആദരിക്കും. ട്രസ്റ്റ് മാനേജർ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപോലീത്ത അധ്യക്ഷനാകും. ചീഫ് സെക്രട്ടറി ഡോ. വി പി ജോയി രജതജൂബിലി സ്മരണിക പ്രകാശിപ്പിക്കും. മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ സമ്മാനിക്കും. മലങ്കര യാക്കോബായ ക്രിസ്ത്യൻ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ 1995ലാണ് കോളേജ് ആരംഭിക്കുന്നത്. ബിബിഎ, ബിസിഎ, ബിഎസ്‌സി ഇലക്ട്രോണിക്സ്, ബിഎ ഇംഗ്ലീഷ് വിത്ത് ജേർണലിസം, ബികോം, എംസിഎ എന്നീ എയ്‌ഡഡ് കോഴ്സുകളിലും സ്വാശ്രയ മേഖലയിൽ എംഎസ്‌സി കംപ്യൂട്ടർ കോഴ്സിലുമായി 800 വിദ്യാർഥികൾ പഠിക്കുന്നു. നാക് മൂല്യനിർണയത്തിൽ തുടർച്ചയായി രണ്ടുവട്ടം എ ഗ്രേഡ് നേടിയിട്ടുണ്ട്.   Read on deshabhimani.com

Related News