ആയിരങ്ങൾ മകം തൊഴുതു



ചോറ്റാനിക്കര ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴാൻ ആയിരങ്ങൾ എത്തി. കോവിഡ്‌ മാനദണ്ഡപ്രകാരമായിരുന്നു ദർശനം.  മേൽശാന്തി പി എം നാരായണൻ നമ്പൂതിരിപ്പാട് പകൽ രണ്ടിന്‌ നടതുറന്നു.രാത്രി 10 വരെ ദർശനം നീണ്ടു. രാവിലെ ഓണക്കുറ്റിചിറയിൽ ആറാട്ടിനുശേഷം തിരിച്ചെത്തിയാണ് അലങ്കാരങ്ങൾക്ക് നട അടച്ചത്. ശനിയാഴ്‌ച രാവിലെ കച്ചേരിപറ, കിഴക്കേച്ചിറയിൽ ആറാട്ട്, വൈകിട്ട് പൂരം എഴുന്നള്ളിപ്പ്‌ തുടങ്ങിയവ നടക്കും. കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ്‌ വി നന്ദകുമാർ, അംഗങ്ങളായ വി കെ അയ്യപ്പൻ, എം ജി നാരായണൻ, സ്പെഷ്യൽ കമീഷണർ എൻ ജ്യോതി, സെക്രട്ടറി വി എ  ഷീജ, അസി. കമീഷണർ ബിജു ആർ പിള്ള, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി. Read on deshabhimani.com

Related News