ജില്ലയിൽ 332 കോവിഡ് ബാധിതര്‍



കൊച്ചി ജില്ലയിൽ 332 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ സംസ്ഥാനത്തിന് പുറത്തുനിന്ന്‌ എത്തിയവരാണ്.  329 പേർ സമ്പർക്കരോഗികളാണ്. ഒരാളുടെ  ഉറവിടം വ്യക്തമല്ല. 345 പേർ കോവിഡ് മുക്തരായി. കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9072 ആണ്. തൃക്കാക്കര (19), പിറവം (13), വേങ്ങൂർ (12), അങ്കമാലി, കളമശേരി, നെടുമ്പാശേരി (10)  എന്നിവിടങ്ങളിലാണ് കൂടുതൽ രോ​ഗികൾ.  2578 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2668 പേരെ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  25,224 ആണ്. 6950 സാമ്പിളുകൾകൂടി കോവിഡ് പരിശോധനയ്ക്ക്‌ അയച്ചു. Read on deshabhimani.com

Related News