എളംകുളത്തെ അപകടപരമ്പര : മതിലുകൾ പൊളിച്ചുനീക്കണം- വ്യാപാരി വ്യവസായി സമിതി



വൈറ്റില എളംകുളത്ത്‌ എസ്‌എ റോഡിൽ അപകടം പതിവായിട്ടും അധികൃതർ  നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ‌വ്യാപാരി വ്യവസായി സമിതി വൈറ്റില ഏരിയ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.  വ്യാഴാഴ്ച പുലർച്ചെയാണ്‌ ബൈക്ക്‌ മെട്രോ തൂണിലിടിച്ച്‌ രണ്ട് യുവാക്കൾ‌ മരിച്ചത്‌.  നേരത്തെ വ്യാപാരി വ്യവസായി സമിതി സമരം നടത്തിയതിന്റെ ഭാമായി കെഎംആർഎൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കുകയും മെട്രോ തൂണുകളിൽ റിഫ്ലക്ടറുകൾ പതിക്കുകയും ചെയ്‌തെങ്കിലും അപകടങ്ങൾ പതിവാണ്‌.  820 മുതൽ 829 വരെയുള്ള മെട്രോ തൂണുകളുടെ ഭാഗത്ത്‌ വടക്കേ അരികിലുള്ള വൻകിട ഹോട്ടലിന്റെയും മറ്റ് മൂന്ന്  കെട്ടിടങ്ങളുടെയും പുറംമതിലുകൾ റോഡിലേക്ക് ഉന്തിയാണ്‌ നിൽക്കുന്നത്‌. ഇവിടെ  വൈദ്യുത പോസ്റ്റുകൾ പകൽപോലും റോഡിന്റെ കാഴ്ച്ച മറയ്‌ക്കും. ഇതാണ്‌ അപകടത്തിന് കാരണം. റോഡിലേക്ക് തള്ളിനിൽക്കുന്ന ഹോട്ടലിന്റെ  മതിലുകൾ പുറമ്പോക്കുഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. മതിലുകൾ പൊളിച്ചുമാറ്റി കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന പുറമ്പോക്കുഭൂമി എത്രയുംവേഗം അളന്ന് തിട്ടപ്പെടുത്തണമെന്നും  ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് അപകടങ്ങൾക്ക് പരിഹാരം കാണണമെന്നും വ്യാപാരി വ്യവസായി സമിതി വൈറ്റില ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News