പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചി കോണ്‍ക്ലേവില്‍ കെ സുധാകരന്‍ പങ്കെടുക്കില്ല



തിരുവനന്തപുരം>  ശശി തരൂര്‍ ദേശീയ പ്രസിഡന്റായ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ നാളത്തെ കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പങ്കെടുക്കില്ല. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. പരിപാടിയില്‍ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയില്‍ എത്തില്ല.കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ സുധാകരന്‍ പങ്കെടുക്കില്ലെന്നാണ് വിവരം   രാവിലെ ഒന്‍പത് മുതല്‍ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക.സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളില്‍ ശശി തരൂരിന്റെ സാന്നിദ്ധ്യം ചര്‍ച്ചയാകുമ്പോള്‍ തരൂരിനെ കൊച്ചിയില്‍ ഇറക്കാനുള്ള ഒരുക്കത്തിലാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ്.ഡോ. എസ് എസ് ലാലും മാത്യുകുഴല്‍നാടന്‍ എംഎല്‍എയുമാണ് പ്രധാന സംഘാടകര്‍.രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂര്‍ പങ്കെടുക്കുക. വൈകീട്ട്  5 ന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാകും വി ഡി സതീശന്‍ പങ്കെടുക്കുക.   Read on deshabhimani.com

Related News