ദേശീയപാത 66 : സ്ഥലവിലയായി 132 കോടി വിതരണം ചെയ്തു



പറവൂർ ദേശീയപാത 66 നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരമായി ഇതുവരെ 132.22 കോടി രൂപ വിതരണം ചെയ്തു. ചേരാനല്ലൂർ വില്ലേജിൽ 41.85 കോടി, ഇടപ്പള്ളി നോർത്ത്– 61.34, പറവൂർ– 48, വടക്കേക്കര– 6.46, ആലങ്ങാട്– 4.42, കോട്ടുവള്ളി– 4.39, മൂത്തകുന്നം– 1.29 കോടി എന്നിങ്ങനെയാണ് വിതരണം ചെയ്തത്. വരാപ്പുഴ വില്ലേജിലെ നഷ്ടപരിഹാരവിതരണം തുടങ്ങിയിട്ടില്ല. എട്ട് വില്ലേജുകളിലെ 34 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ 1114 കോടി രൂപയാണ്‌ നഷ്ടപരിഹാരം നൽകുന്നത്. വ്യാപാരികൾക്ക്‌ അർഹമായ നഷ്ടപരിഹാരം നൽകണം സ്ഥലം ഏറ്റെടുക്കുമ്പോൾ വ്യാപാരസ്ഥാപനം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കൂനമ്മാവ് യൂണിറ്റ് നന്ത്യാട്ടുകുന്നത്തെ ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ഓഫീസിലേക്ക്‌ മാർച്ച് നടത്തി.  നിവേദനം നൽകി. മേഖലാ പ്രസിഡന്റ് കെ ബി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മാർട്ടിൻ വാഴ്‌വേലിൽ അധ്യക്ഷനായി. 61 വ്യാപാരസ്ഥാപനങ്ങളാണ് നഷ്ടമാകുന്നത്. വ്യാപാരികൾക്ക് 75,000 രൂപമാത്രമാണ്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 2013ലെ ലാൻഡ് അക്വിസിഷൻ ആക്റ്റുപ്രകാരം ഓരോ വ്യാപാരിക്കും 8.6 ലക്ഷം രൂപയും സ്വന്തം കെട്ടിടത്തിൽ ഉപജീവനത്തിന്‌ വ്യാപാരം നടത്തുന്ന കടയുടമയ്ക്ക് 6.1 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണമെന്ന്‌ വ്യാപാരികൾ പറഞ്ഞു. Read on deshabhimani.com

Related News