അവധിദിവസങ്ങളിലും 
പൊതുഗതാഗതം ഉറപ്പാക്കണം ; ജില്ലാ വികസനസമിതി യോഗം



കൊച്ചി ജില്ലയിലെ പൊതുഗതാഗതസംവിധാനം അവധിദിവസങ്ങളിലും ഉറപ്പാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. കെഎസ്ആർടിസി ഫീഡർ ഉൾപ്പെടെയുള്ള സർവീസ്‌ ജനങ്ങൾക്ക് പ്രയോജനപ്പെടുംവിധം നടപ്പാക്കണമെന്നും യോഗം നിർദേശിച്ചു.  ഭിന്നശേഷിക്കാർക്ക്‌ യുഡിഐഡി കാർഡുകൾ നൽകാൻ നിയോജകമണ്ഡലാടിസ്ഥാനത്തിൽ ക്യാമ്പ്‌ സംഘടിപ്പിക്കും.തമ്മാനിമറ്റം തൂക്കുപാലം പുനർനിർമിക്കുന്നതിനുള്ള രൂപരേഖ പൂർത്തിയായി. കടമ്പ്രയാർ ടൂറിസം പദ്ധതി വേഗത്തിലാക്കും. അനധികൃത മണ്ണെടുപ്പിന്‌ അനുമതി നൽകിയ എല്ലാ സ്ഥലങ്ങളുടെയും വിവരശേഖരണം നടത്തും. വൈപ്പിൻ–--പള്ളിപ്പുറം തീരദേശ റോഡുനിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. കോതമംഗലം പിണവൂർകുടി, കുട്ടമ്പുഴ ഉൾപ്പെടെ അഞ്ചു പഞ്ചായത്തിലെ വന്യജീവിശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആന്റണി ജോൺ എംഎൽഎ ആവശ്യപ്പെട്ടു.  ഫയൽ തീർപ്പാക്കൽയജ്ഞത്തിന്റെ ഭാഗമായി എല്ലാ ഓഫീസിലും സെപ്‌തംബർ മുപ്പതിനകം പരമാവധി ഫയലുകൾ തീർപ്പാക്കും. പെരിയാർ വാലി ഇറിഗേഷൻ പദ്ധതിയിൽനിന്ന്‌ അനുവദനീയമായതിലധികം വെള്ളമെടുത്ത കിറ്റെക്‌സ് കമ്പനിക്ക്‌ 3,66,250 രൂപ പിഴചുമത്തി. കലക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, പി വി ശ്രീനിജിൻ, ആന്റണി ജോൺ, അനൂപ് ജേക്കബ്, ടി ജെ വിനോദ്, ജില്ലാ വികസനകാര്യ കമീഷണർ എ ഷിബു, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എം പി അനിൽകുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News