അക്രമം പ്രോത്സാഹിപ്പിച്ച് കോൺഗ്രസ് നേതൃത്വം ; പ്രവർത്തകർക്ക്‌ നൽകുന്നത്‌ സംരക്ഷണവും സ്ഥാനക്കയറ്റവും

കൽപ്പറ്റയിൽ യുഡിഎഫ് മാർച്ചിനിടെ പൊലീസിനെ ആക്രമിക്കുന്നു


തിരുവനന്തപുരം നിരപരാധികളായ സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയ നേതാക്കളെപ്പോലും തള്ളിപ്പറയാതെ കോൺഗ്രസ്‌. ആക്രമിക്കാനും ആക്ഷേപിക്കാനും മുന്നിൽനിൽക്കുന്ന പ്രവർത്തകർക്ക്‌ നൽകുന്നത്‌ സംരക്ഷണവും സ്ഥാനക്കയറ്റവും.    ജനാധിപത്യ കേരളം നടുങ്ങിയ സംഭവമാണ്‌ ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം. യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളാണ്‌ കൊല നടത്തിയത്‌. ഈ സംഭവത്തെയും തള്ളിപ്പറയാനോ സംഘടനാ നടപടി എടുക്കാനോ കോൺഗ്രസ്‌ തയ്യാറായില്ല. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വിമാനത്തിൽ കയറിയ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളായ ഫർസിനും നവീനും വീരപരിവേഷമാണ്‌ നൽകിയത്‌. കോഴിക്കോട്ട്‌ വനിത അടക്കമുള്ള മാധ്യമ പ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ്‌ നേതാക്കൾക്കും സംരക്ഷണമാണ്‌ നൽകിയത്‌. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 70 രാഷ്‌ട്രീയ കൊല നടന്നതിൽ പല സംഭവത്തിലും നേരിട്ടും പിന്നിൽനിന്നും പങ്കെടുത്തത്‌ കോൺഗ്രസുകാരാണ്‌. പല കേസും ‘തെളിവില്ലെന്നു’ പറഞ്ഞ്‌ തേച്ചുമാച്ചുകളഞ്ഞത്‌ ഉമ്മൻചാണ്ടിയുടെ പൊലീസും. തൃശൂർ ജില്ലയിൽ സ്വന്തം പാർടിക്കാരായ മധു ഈച്ചരത്തിനെയും ലാൽജിനെയും സതീഷിനെയും വകവരുത്തിയ കോൺഗ്രസ്‌ നേതാക്കളും സുരക്ഷിതരാണ്‌. ചിലർക്ക്‌ പാർടി പ്രൊമോഷനും നൽകി. കോൺഗ്രസിന്റെ മുൻ മന്ത്രിക്കടക്കം ഗൂഢാലോചനയിൽ പങ്കുണ്ടെന്ന്‌ പരസ്യമായി പറഞ്ഞ യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെ സ്ഥാനവും പണവും ജോലിയും നൽകി വശത്താക്കി. Read on deshabhimani.com

Related News