കോടനാട് സ്വയംപര്യാപ്‌തമാകും



പെരുമ്പാവൂർ കാർഷിക മേഖലയിൽ സ്വയംപര്യാപ്തതയ്‌ക്കായി പ്രവർത്തന പദ്ധതികൾ ആവിഷ്‌കരിച്ചാണ്‌ കോടനാട് സഹകരണ ബാങ്കിന്റെ മുന്നേറ്റം. കേരള സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് കൂവപ്പടി പഞ്ചായത്തിൽ ബാങ്ക് തുടക്കംകുറിച്ചു. സ്വാശ്രയസംഘം രൂപീകരിച്ച് 55 സെന്റ സ്ഥലത്ത് വിവിധ പച്ചക്കറികൾ നട്ടാണ് കാർഷികമേഖലയിലേക്ക് ബാങ്കിന്റെ ചുവടുവയ്‌പ്പ്‌. ടെൽക് ചെയർമാൻ അഡ്വ. എൻ സി മോഹനൻ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. 400 കർഷർക്ക് 5000 രൂപവീതം പലിശരഹിത വായ്പ നൽകി.  സംഘങ്ങൾ രൂപീകരിച്ച് 50,000 രൂപവീതം വായ്പ നൽകി നെൽക്കൃഷി പദ്ധതിയും വ്യാപിപ്പിച്ചു. ബാങ്കിൽനിന്ന്‌ സൗജന്യ പച്ചക്കറി വിത്തുകൾ നൽകിവരുന്നു. തരിശുഭൂമിയിൽ കൃഷി ചെയ്യുന്നതിന് സംഘങ്ങൾ രൂപീകരിച്ച് നെല്ല്, വാഴ, കപ്പ എന്നിവ കൃഷി ചെയ്യുന്നതിനുവേണ്ടിയുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌ പ്രസിഡന്റ് വിപിൻ കോട്ടേക്കുടിയും സെക്രട്ടറി നീതു ജി കൃഷ്ണയുമാണ്‌. Read on deshabhimani.com

Related News