‘ഭരണഘടന ചരിത്രവും സംസ്‌കാരവും’; പി രാജീവ്‌ രചിച്ച പുസ്‌തകത്തെക്കുറിച്ച്‌ ചർച്ച സംഘടിപ്പിച്ചു



കൊച്ചി > ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്‌ രചിച്ച ‘ഭരണഘടന ചരിത്രവും സംസ്‌കാരവും’ എന്ന പുസ്‌തകത്തെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചു. മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പൊതുസമൂഹത്തെ സൃഷിക്കാനായാൽ മാത്രമേ ഭരണഘടന വിജയിക്കൂ എന്ന്‌  ജസ്‌റ്റിസ്‌ എ മുഹമ്മദ്‌ മുഷ്‌താഖ്‌ അഭിപ്രായപ്പെട്ടു. മാനവിക  മൂല്യങ്ങൾ ഉൾക്കൊണ്ട തത്വശാസ്‌ത്രത്തിനു മാത്രമേ ലോകത്തിൽ എക്കാലവും സ്വീകാര്യത ലഭിച്ചിട്ടുള്ളൂ. ചരിത്രം എന്നും അതിന്‌ സാക്ഷ്യമാണെന്നും ഭരണഘടനയും പൊതുസമൂഹവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്‌ പുസ്‌തകമെന്നും അദ്ദേഹം പറഞ്ഞു.   ഓൾ ഇന്ത്യ ലോയേഴസ്‌ യൂണിയൻ ഹൈക്കോടതി കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സീനിയർ അഭിഭാഷകൻ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്‌ അധ്യക്ഷനായി.  ജസ്‌റ്റിസ്‌ കെ  കെ ദിനേശൻ, സീനിയർ അഭിഭാഷകൻ ടി കൃഷ്‌ണനുണ്ണി, അഡ്വ. കാളീശ്വരം രാജ്‌, ഡോ. സുനിൽ പി ഇളയിടം, പി രാജീവ്‌ എന്നിവർ സംസാരിച്ചു. അഡ്വ. സി ഇ ഉണ്ണികൃഷ്‌ണൻ സ്വാഗതവും അഡ്വ. കെ ആർ ദീപ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News