എൻജിഒ യൂണിയൻ ധർണ നടത്തി



കൊച്ചി കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിലെ 12 ഏരിയകളിലും ജീവനക്കാരുടെ കൂട്ടധർണയും 52 യൂണിറ്റ് കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ പ്രകടനങ്ങളും നടത്തി. ജനപക്ഷ ബദൽനയങ്ങൾക്ക് കരുത്തുപകരുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ജനോന്മുഖ സിവിൽ സർവീസിനായുള്ള പ്രവർത്തനം ശക്തിപ്പെടുത്തുക, വർഗീയതയെ ചെറുക്കുക, ഫെഡറലിസം സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണകൾ സംഘടിപ്പിച്ചത്. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എൻ കൃഷ്ണപ്രസാദ്, ബി അനിൽകുമാർ എന്നിവർ കാക്കനാട് സിവിൽ സ്റ്റേഷനുമുന്നിലും എറണാകുളം  ജിഎസ്ടി ഓഫീസിനുമുന്നിലും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സുനിൽകുമാർ, പി സരള, എ രതീശൻ, മാത്യു എം അലക്സ്, ജി ശ്രീകുമാർ എന്നിവർ കടവന്ത്ര, പെരുമ്പാവൂർ, ആലുവ, പറവൂർ, മൂവാറ്റുപുഴ ഏരിയകളിലും ജില്ലാ ട്രഷറർ കെ വി വിജു തൃപ്പൂണിത്തുറയിലും ജില്ലാ വൈസ് പ്രസിഡന്റ്‌ പി ടി കൃഷ്ണൻ കൂത്താട്ടുകുളത്തും ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ജോഷി പോൾ, കെ എസ് ഷാനിൽ എന്നിവർ കളമശേരി, കോതമംഗലം എന്നിവിടങ്ങളിലും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി എൻ ഷീല കൊച്ചിയിലും ധർണ ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News