ബിജെപിക്കെതിരെ ബദൽ
 സംസ്ഥാനാടിസ്ഥാനത്തിൽ : 
എം വി ഗോവിന്ദൻ



കാസർകോട്‌ ദേശീയാടിസ്ഥാനത്തിൽ ബിജെപിക്കെതിരെ ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി പരിഗണിച്ച്‌ സഖ്യമുണ്ടാകുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓരോ സംസ്ഥാനത്തും ആർക്കാണ്‌  ബിജെപിയെ തോൽപ്പിക്കാൻ കഴിയുക എന്നത്‌ മനസ്സിലാക്കി നിലപാടെടുത്താൽ വലിയ മാറ്റമുണ്ടാക്കാനാകും. കോൺഗ്രസിന്‌ ഇപ്പോൾ  പ്രാദേശിക പാർടിയുടെ സ്വാധീനമേയുള്ളൂ. കേരളത്തിൽ ചില മാധ്യമങ്ങൾ ത്രിപുരയിലെ കാര്യം പറഞ്ഞ്‌ ഇടതുപക്ഷത്ത്‌ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ്‌. –- കാസർകോട്ട്‌ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രക്ഷോഭ ജാഥ ഉദ്‌ഘാടനം ചെയ്‌തു എം വി ഗോവിന്ദൻ പറഞ്ഞു. കാർഷികമേഖലയിലേക്ക്‌ പുതിയ തലമുറ കടന്നുവരാൻ കൂലി എന്ന പദംതന്നെ മാറ്റേണ്ടി വരും. പകരം ശമ്പളം, ഗ്രാറ്റുവിറ്റി, പെൻഷൻ തുടങ്ങിയ പദങ്ങൾ കൊണ്ടുവരണം. സർക്കാർ ജീവനക്കാർക്കും മറ്റും ലഭിക്കുന്നരീതിയിലുള്ള പെൻഷൻ പരിഷ്‌കരണം ഉണ്ടാകണം. അത്തരം സാഹചര്യത്തിൽ ആത്മാഭിമാനത്തോടെ മണ്ണിൽ പണിയെടുക്കാൻ പുതിയ തലമുറ കടന്നുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com

Related News