വൈപ്പിനിൽനിന്ന്‌ നഗരത്തിലേക്ക്‌ കെഎസ്‌ആർടിസി നാളെമുതൽ



വൈപ്പിൻ വൈപ്പിൻ ബസുകളുടെ നഗരപ്രവേശത്തിന്‌ മുന്നോടിയായി കെഎസ്ആർടിസി ബസ് സർവീസിന്‌ വെള്ളിയാഴ്‌ച തുടക്കമാകും. രാവിലെ 8.30ന് ഗോശ്രീ ജങ്ഷനിൽ ഗതാഗതമന്ത്രി ആന്റണി രാജു ബസുകൾ ഫ്ലാഗ്ഓഫ് ചെയ്യും. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ദ്വീപുനിവാസികളുടെ ചിരകാല ആഗ്രഹത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന്‌ എംഎൽഎ അറിയിച്ചു. സ്വകാര്യബസുകളുടെ നഗരപ്രവേശനത്തിന് സാങ്കേതിക–-നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത്‌ പൂർത്തിയാകാൻ സ്വാഭാവിക സാവകാശമെടുക്കും. നഗരത്തിലെ ദേശസാൽകൃത റൂട്ടുകളിലേക്ക് സ്വകാര്യബസുകൾ പ്രവേശിക്കുന്നതിലെ പ്രതിബന്ധങ്ങൾ മറികടക്കാൻ റൂട്ട് പരിഷ്കരണം, നിയമഭേദഗതി എന്നിവയ്ക്ക് ശ്രമം ഊർജിതമായി തുടരുകയാണ്. മന്ത്രി നിർദേശിച്ചപ്രകാരം സ്റ്റേക്ക് ഹോൾഡേഴ്സിന്റെ യോഗം 31ന്‌ പകൽ 11ന്‌ ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഫെബ്രുവരി ഒമ്പതിന് മന്ത്രിതലയോഗം ചേരുമെന്നും എംഎൽഎ അറിയിച്ചു. ഫ്ലാഗ്ഓഫ് ചടങ്ങിൽ ഹൈബി ഈഡൻ എംപി, കെഎസ്ആർടിസി  സിഎംഡി ബിജു പ്രഭാകർ, ക്ലസ്റ്റർ ഓഫീസർ സാജൻ വി സ്കറിയ എന്നിവർ സംസാരിക്കും. Read on deshabhimani.com

Related News