സംരംഭകരേ... 
യന്ത്രങ്ങൾ ഇതാ

മെഷിനറി എക്സ്പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പാക്കിങ് യന്ത്രത്തിനു മുന്നിൽ നിർമാതാക്കളായ ഏഷ്യൻ പാക്കിങ്‌ മെഷിനറി പ്രൈവറ്റ്‌ ലിമിറ്റഡ് സംഘം


കൊച്ചി പുതിയ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്‌ ചിപ്സ്‌, പൊടികൾ, ദോശമാവ്‌ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ പായ്ക്ക്‌ ചെയ്യാനുള്ള യന്ത്രങ്ങളുമായി ഫരീദാബാദിൽനിന്ന്‌ ഒരു മലയാളി. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച വ്യവസായ യന്ത്ര പ്രദർശനത്തിലാണ്‌ ഫരീദാബാദ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ പാക്കിങ്‌ മെഷിനറി പ്രൈവറ്റ്‌ ലിമിറ്റഡിന്റെ യന്ത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്‌. ചാലക്കുടിക്കാരൻ സണ്ണി ജോസഫാണ്‌ ഉടമ. ചിപ്‌സ്‌, മിക്സ്‌ചർ, കറി പൗഡറുകൾ, ദോശമാവ്‌ എന്നിവ തൂക്കി പായ്ക്ക്‌ ചെയ്യുന്ന യന്ത്രങ്ങളാണ്‌ ഏഷ്യൻ കമ്പനിക്കുള്ളത്‌. 1,80,000 രൂപയാണ്‌ ഏറ്റവും കുറഞ്ഞ യന്ത്രത്തിന്റെ വില. 28 വർഷമായി വിൽക്കുന്ന യന്ത്രങ്ങൾക്ക്‌ സർവീസും നൽകുന്നുണ്ടെന്ന്‌ സണ്ണി ജോസഫ്‌ പറഞ്ഞു. വിദേശത്തും വിൽപ്പനയുണ്ട്‌. പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്‌ എക്സ്‌പോ ഗുണകരമാണെന്നും സണ്ണി ജോസഫ്‌ പറഞ്ഞു. കാർഷിക ഭക്ഷ്യസംസ്കരണം, ഇലക്ട്രിക്കൽ, -ഇലക്‌ട്രോണിക്സ്‌, ജനറൽ എൻജിനിയറിങ് തുടങ്ങിയ മേഖലയിലെ നൂതന യന്ത്രസാമഗ്രികളാണ് പ്രദർശനത്തിൽ പരിചയപ്പെടുത്തുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി എത്തിച്ച യന്ത്രങ്ങളും സാങ്കേതികസ്ഥാപനങ്ങളും അടക്കം നൂറ്റിനാൽപ്പതോളം സ്റ്റാളുകൾ എക്സ്‌പോയിലുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന എക്സ്‌പോ 27ന് സമാപിക്കും. Read on deshabhimani.com

Related News