മരണാനന്തരസഹായം കൈമാറി



വൈപ്പിൻ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ച റിട്ട. റിസർവ് പൊലീസ് ഇൻസ്പെക്ടർ വി കെ ഗോപാലകൃഷ്ണന്റെ കുടുംബത്തിന് ജില്ലാ പൊലീസ് വായ്പ സഹകരണ സംഘത്തിന്റെ അപകട ഇൻഷുറൻസ് പദ്ധതിയിലെ 10 ലക്ഷം രൂപയുടെ ആനുകൂല്യം കൈമാറി. മുളവുകാട്ടെ ഗോപാലകൃഷ്ണന്റെ വസതിയിലെത്തി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയാണ് കുടുംബാംഗങ്ങളെ ചെക്ക് ഏൽപ്പിച്ചത്.  കോവിഡ് പ്രോട്ടോകോൾ പാലിച്ചുനടന്ന ചടങ്ങിൽ പൊലീസ് സംഘം പ്രസിഡന്റ് ഇ കെ അനിൽകുമാർ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി ജില്ലാ സെക്രട്ടറി പി ജി അനിൽകുമാർ, കെപിഎ റൂറൽ ജില്ലാ സെക്രട്ടറി എം എം അജിത്കുമാർ, സിറ്റി ജില്ലാ പ്രസിഡന്റ് കെ ടി ദീപു, കെപിഒഎ സിറ്റി ജില്ലാ ട്രഷറർ എ ജെ സെബാസ്റ്റ്യൻ, സംഘം സെക്രട്ടറി എ എൻ കൗസല്യ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News