ദേശീയപാത 66 : ഇടപ്പള്ളിയിൽ ഭൂമി നിരപ്പാക്കൽ പൂർത്തിയായി

ഇടപ്പള്ളി കുന്നുംപുറം ജങ്ഷനിൽ ദേശീയപാത വികസനത്തിനായി പൊളിച്ചുനീക്കുന്ന ഷോപ്പിങ് കോംപ്ലക്സ്


കൊച്ചി> ദേശീയപാത 66ന്റെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലായി. ഇടപ്പള്ളി ഭാഗത്ത്‌ കെട്ടിടങ്ങൾ പൊളിച്ച്‌ ഭൂമി നിരപ്പാക്കൽ പൂർത്തിയായി. പാതയിലെ ഏക റെയിൽവേ മേൽപ്പാലം ഇടപ്പള്ളിയിലാണ്‌. മൂത്തകുന്നം, ചേരാനല്ലൂർ ഭാഗങ്ങളിലും ജോലികൾ വേഗത്തിലാണ്‌. വഴിക്കുളങ്ങരയിൽ അടിപ്പാതനിർമാണത്തിന്റെ ആദ്യഘട്ടജോലികൾ പൂർത്തിയാകുന്നു. നിർമാണത്തിനുള്ള വലിയ യന്ത്രങ്ങൾ ഉടൻ എത്തും. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന ജോലി അവസാനഘട്ടത്തിലാണ്‌. ഇനി 65 എണ്ണംമാത്രമാണ്‌ മാറ്റാനുള്ളത്‌. ഇതിൽ പത്തൊമ്പതും ബസ്‌ സ്‌റ്റോപ്പുകളിലെ കാത്തിരിപ്പുകേന്ദ്രങ്ങളാണ്‌. ഇവ ഇപ്പോൾ പൊളിക്കാമെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട്‌ കണക്കിലെടുത്താണ്‌ അവസാനഘട്ടത്തിലേക്ക്‌ മാറ്റിയത്‌. ആറുവരിപ്പാതയുടെ ഇരുവശത്തും രണ്ടുവരിവീതം സർവീസ്‌ റോഡുകൾ നിർമിച്ച്‌ ഇവിടെനിന്ന്‌ പ്രധാന പാതയിലേക്ക്‌ പ്രവേശിക്കാൻ കഴിയുന്ന ‘ആക്‌സസ്‌ കൺട്രോൾ സിക്‌സ്‌ ലൈൻ’ സംവിധാനത്തിലാണ്‌ ദേശീയപാത നിർമിക്കുന്നത്‌. കോട്ടുവള്ളിയിൽ മൊബൈൽ ടവറും ചേരാനല്ലൂർ ഭാഗത്ത്‌ പഴയ പിഎച്ച്‌സി കെട്ടിടവും പൊളിച്ചുനീക്കാനുണ്ട്‌. Read on deshabhimani.com

Related News